രാജസ്ഥാൻ താരം വൈഭവിന്റെ വെടിക്കെട്ടിൽ ഇംഗ്ലണ്ട് എയെ തകർത്തെറിഞ്ഞു ടീം ഇന്ത്യ

Vaibhav Suryavanshi batting
Vaibhav Suryavanshi batting against england u19

നോർത്താംപ്റ്റൺ : ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ മൂന്നാം ഏകദിന ക്രിക്കറ്റ്‌ മത്സരത്തിൽ 14 കാരൻ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗിൽ ഇന്ത്യ എയ്ക്ക് തകർപ്പൻ ജയം.

 

മഴ മൂലം 40 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 269 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നിൽ ഉയർത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി വൈഭവ് തകർത്തടിച്ചു. 20 പന്തില്‍ നിന്ന് താരം അര്‍ധസെഞ്ചുറി നേടി. അതോടെ അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി വൈഭവ് മാറി. ഋഷഭ് പന്താണ് അണ്ടര്‍ 19 ഏകദിനത്തില്‍ ഏറ്റവും വേഗം അര്‍ധസെഞ്ചുറി തികച്ച ഇന്ത്യന്‍ താരം. 2016-ല്‍ നേപ്പാളിനെതിരേ 18 പന്തില്‍ നിന്ന് താരം അര്‍ധെസഞ്ചുറി നേടിയിരുന്നു.

 

വെറും 31 പത്തിൽ 86 റൺസ് എടുത്താണ് താരം പുറത്തായത്. 6 ഫോറും 9 സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. വൈഭവ് പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്കോർ 8 ഓവറിൽ 110 റൺസ് കടന്നിരുന്നു. പിന്നെ വന്നവർക്ക് ഫിനിഷ് ചെയ്യണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. 34.3 ഓവറിൽ 6 വിക്കെറ്റ് നഷ്ടത്തിൽ ടീം വിനയലക്ഷ്യം മറികടന്നു

 

പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും വൈഭവ് മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ആദ്യ മത്സരത്തിൽ 19 പന്തിൽ 48 റൺസും രണ്ടാം മത്സരത്തിൽ 34 ബോളിൽ 45 റൺസുമെടുത്തു.

 

5 മത്സര പരമ്പരയിലെ 3 കളികൾ അവസാനിച്ചപ്പോൾ ഇന്ത്യ 2-1 ന് മുന്നിലാണ്. ജൂലൈ 5,7 തീയതികളിൽ അടുത്ത രണ്ട് മത്സരങ്ങൾ നടക്കും.

Scroll to Top