കരുൺ നായർ വീണ്ടും ഇന്ത്യൻ ടീമിൽ ! ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് കരുൺ നായരും

Karun nair and virat kohli
Karun Nair and Virat Kohli

അതിർത്തിയിൽ നടക്കുന്ന ഇന്ത്യ പാക് സംഘർഷങ്ങൾക്കിടയിൽ ഐപിഎൽ താൽകാലികമായി നിർത്തിവച്ചതോടെ ആരാധകരുടെ ചർച്ച മുഴുവൻ അടുത്ത മാസം നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയെക്കുറിച്ചാണ്

 

പരമ്പര തുടങ്ങും മുമ്പ് തന്നെ രോഹിത് ശര്‍മ വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഇംഗ്ലണ്ടില്‍ ഓപ്പണറായി ഇറങ്ങുക കെ എൽ രാഹുല്‍ തന്നെ ആയിരിക്കുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഐപിഎല്ലിലും കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലും മികവ് കാട്ടിയ രാഹുല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഓപ്പണറാകാന്‍ പറ്റിയ താരമാണെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. രാഹുലും യശസ്വിയും ഓപ്പണര്‍മാരാകുമ്പോള്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ കളിക്കും. വിരാട്നാ കോഹ്ലി വിരമിക്കൽ പ്രഖ്യാപിച്ചതോടെ നാലാം നമ്പറിൽ ശ്രേയസ് അയ്യർ വരും

 

അഞ്ചാം നമ്പറിൽ കളിച്ചിരുന്ന രാഹുൽ ഓപ്പണിങ് റോളിലേക്ക് വരുന്നത്തോടെ കരുൺ നായറിനെ അഞ്ചാം നമ്പറിൽ പരീക്ഷിക്കാൻ ആണ് സെലക്ടർമാരുടെ തീരുമാനം. രഞ്ജി ട്രോഫിയിലും ആഭ്യന്തര ടൂർണമെന്റുകളിലും റൺസ് അടിച്ച് കൂട്ടിയ കരുൺ നായർനെ കണ്ടില്ലെന്നു നടിക്കാൻ ഇനി സെലക്ടർമാർക്കാവില്ല. ഓസ്ട്രേലിയൻ പര്യാദനത്തിൽ ടീമിൽ ഉണ്ടായിരുന്ന സർഫറാസ് ഖാനെ ടീമിലേക്ക് പരിഗണിക്കാൻ ഇടയില്ല.

 

വിക്കറ്റ് കീപ്പർമാരായി റിഷഭ് പന്തിനെയും ധ്രുവ് ജുറെലിനെയും നിലനിര്‍ത്താനാണ് സാധ്യത. ബാറ്റിംഗ് ഓള്‍ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയും ടീമില്‍ തുടരും. ജസ്പ്രീത് ബുമ്രയും മുഹമ്മഷ് ഷമിയും അര്‍ഷ്ദീപ് സിംഗും മുഹമ്മദ് സിറാജും പേസര്‍മാരായി ടീമിലെത്തുമ്പോൾ രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലുമാകും സ്പിന്നര്‍മാരായി ടീമിലെത്തുക.

 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യത ടീം: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, സായ് സുദർശൻ, കരുൺ നായർ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ധ്രുവ് ജൂറൽ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര(ക്യാപ്റ്റൻ), മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, മുഹമ്മദ്‌ സിറാജ്, പ്രസിദ്ധ് കൃഷ്ണ

Scroll to Top