10.75 കോടിക്ക് ടീമിൽ എടുത്തിട്ടും ഒറ്റ മത്സരവും കളിപ്പിച്ചില്ല. ബെഞ്ചിൽ ഇരുന്നു കളി കാണേണ്ട ഗതികേടുമായി നടരാജൻ

T. Natarajan

ഐപിഎൽ താര ലേലത്തിൽ 10.75 കോടി രൂപക്കാണ് ഇടം കയ്യൻ പെസർ ടി. നടരാജനെ ഡൽഹി റാഞ്ചിയത്. വൻ തുക മുടക്കി ടീമിൽ എത്തിച്ചിട്ടും ഒറ്റ മത്സരത്തിൽ പോലും ഡൽഹി താരത്തെ കളത്തിൽ ഇറക്കിയില്ല. മുഴുവൻ സമയവും ബെഞ്ചിൽ ഇരുന്നു കളി കാണാൻ ആയിരുന്നു താരത്തിന്റെ വിധി.

 

താരത്തിന്റെ അഭവത്തിലും വിജയകുതിപ്പ് തുടരുന്ന ഡൽഹി 9 കളിയിൽ 6 വിജയവുമായി Playoff ഏറെക്കുറെ ഉറപ്പാക്കിയിരിക്കുകയാണ്. ബാറ്റർമാരുടെയും സ്പിൻ ബോളിംഗ് മികവിലും ആണ് ഡൽഹിയുടെ ഇതുവരെയുള്ള കുതിപ്പ്. പേസ് ബൗളിങ്ങിൽ Starc മാത്രമേ അത്യാവശ്യം ബേധപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുള്ളൂ. മോഹിത് ശർമ, മുകേഷ് കുമാർ, ചമീര എന്നിവർ വലിയ മികവ് പുലർത്തുന്നില്ല, എന്നിട്ടും നടരാജന് ഒരു കളിയിൽ പോലും അവസരം കൊടുക്കാത്തത് വൻ വിമർശനത്തിന് ഇടയാക്കുന്നുണ്ട്

 

ബാംഗ്ലൂരിനു എതിരായി നടന്ന അവസാന മത്സരത്തിൽ സ്പിന്നർമാരുടെ മികവിൽ വിജയത്തിലേക്ക് മുന്നേറുകയായിരുന്ന ഡൽഹിയെ 3 പേസ് ബോളർമാർ റൺസ് വാരി കൊടുത്തു കളിയിൽ ഡൽഹി പരാജയപ്പെടുകയുണ്ടായി. മത്സരത്തിൽ സ്റ്റാർക് 3 ഓവറിൽ 31 റൺസ് വിട്ടു കൊടുത്തപ്പോൾ മുകേഷ് കുമാർ 3.3 ഓവറിൽ 51 റൺസ് ആണ് വഴങ്ങിയത്. ഈയൊരു പ്രകടനം ഡൽഹി മാനേജ്മെന്റ് നെ ഇരുത്തി ചിന്തിപ്പിച്ചേക്കാം. വരും കളികളിൽ നടരാജന് അവസരം കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം

Scroll to Top