കേരളത്തിൽ നിന്നും ആദ്യമായി 100 കോടി നേടുന്ന സിനിമയെന്ന നേട്ടത്തിലേക്ക് ‘തുടരും’

Mohanlal in thudarum movie
Mohanlal in thudarum movie

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത് ഏപ്രിൽ 25 ന് തിയേറ്ററിൽ എത്തിയ ചിത്രമാണ് തുടരും. ശോഭന, പ്രകാശ് വർമ, ബിനു പപ്പു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് .നീണ്ട 21 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും നായിക നായകന്മാരായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. 2004 ൽ പുറത്തിറങ്ങിയ മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ജോഡികളായി അഭിനയിച്ചത്.

 

വലിയ പ്രൊമോഷനോ അവകാശ വാദങ്ങളോ ഇല്ലാതെ തിയേറ്ററിൽ എത്തിയ ചിത്രം ആദ്യ ഷോയ്‌ക്ക് ശേഷം ഗംഭീര അഭിപ്രായം വന്നതോടെ ജനങ്ങൾ സിനിമ ഏറ്റെടുക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ എന്ന നടന്റെ ശക്തമായ പ്രകടനമാണ് പടത്തിൽ കാണാൻ കഴിഞ്ഞത്. പഴയ മോഹൻലാലിനെ വീണ്ടും കാണാൻ കഴിഞ്ഞു എന്ന് പല പ്രേഷകരും അഭിപ്രായപെട്ടു. 

 

ലിമിറ്റഡ് സ്‌ക്രീനിൽ മാത്രം റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം കേരളത്തിലെ തിയേറ്ററിൽ നിന്നും നേടിയത് 5.10 കോടി രൂപയാണ്. രണ്ടാം ദിവസം തൊട്ട് കുടുംബ പ്രേഷകർ കൂട്ടത്തോടെ തീയേറ്ററിലേക്ക് ഒഴുകിയതോടെ ഒരു തീയേറ്ററിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയായി. രണ്ടാം ദിവസം 7 കൊടിയും മൂന്നാം ദിവസം 8.20 കോടിയുമാണ് കേരളത്തിൽ നിന്നു മാത്രം സിനിമ നേടിയ കളക്ഷൻ. ഇതുവരെ 10 ദിവസം കൊണ്ട് 65 കൊടിയോളം രൂപയാണ് കേരളത്തിൽ നിന്നുള്ള കളക്ഷൻ. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ അടുത്ത ഒരാഴ്ചക്കുള്ളിൽ തന്നെ തുടരും കേരളത്തിൽ നിന്നും 100 കോടി കളക്ഷൻ നേടുന്ന ആദ്യ സിനിമയായി മാറും. നിലവിൽ 89 കോടി ഗ്രോസ്സ് കളക്ഷൻ നേടിയ “2018” ആണ് കേരളത്തിൽ നിന്നും ഏറ്റവും കളക്ഷൻ നേടിയ സിനിമ. മോഹൻലാൽ ചിത്രങ്ങളായ എമ്പുരാൻ, പുലിമുരുഗൻ എന്നിവയാണ് 86 & 85 കോടിയുമായി രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

Scroll to Top